കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാർലറും എറിഞ്ഞു തകർത്തു. കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ എൻ.ഐ.ടി. വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
ബിജു എന്നയാളാണ് മദ്യലഹരിയിലെത്തി സ്ഥാപനങ്ങൾക്ക് നേരേ അക്രമം അഴിച്ചുവിട്ടത്. സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാൾ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടിപാർലർ ജീവനക്കാരൻ, ബ്യൂട്ടി പാർലറിലെത്തിയ വിദ്യാർഥി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: A man under the influence of alcohol attacked a studio and a beauty parlor near NIT Kozhikode., Three people were injured in the stone-pelting incident, including the studio owner and a student., The accused was apprehended by the Kunnamangalam police.
Published: 03 Mar 2026, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented