മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ പോലീസിനെ വെട്ടിച്ച് പ്രതി കൈവിലങ്ങുമായി കടന്നുകളഞ്ഞു. കുറ്റ്യാടി മരുതോങ്കര സ്വദേശിയായ അമീറാണ് ജയിൽ കവാടത്തിന് മുന്നിലെത്തിയപ്പോൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയിൽ വെച്ച് എംഡിഎംഎ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമീറിനെ പോലീസ് പിടികൂടിയത്.
മയക്കുമരുന്ന് കേസിന് പുറമെ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴായിരുന്നു പോലീസിനെ ഞെട്ടിച്ചുകൊണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടത്. പോലീസുകാരെ വെട്ടിച്ച് ഇരുട്ടിലേക്ക് ഓടിമറഞ്ഞ പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തെത്തുടർന്ന് ഇന്നലെ രാത്രി തന്നെ പോലീസും നാട്ടുകാരും സംയുക്തമായി മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Content Highlights: An accused in an MDMA case escaped from police custody at Perinthalmanna Sub-Jail.
Published: 12 Jun 2026, 10:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented