പീരുമേട്:12 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം നല്കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാര്‍ അറിഞ്ഞത്.
വിവരം അന്വേഷിച്ചെത്തിയപ്പോള്‍, കുട്ടിക്ക് മദ്യം നല്‍കിയതായി പ്രിയങ്ക പറഞ്ഞു. കട്ടന്‍ചായ ആണെന്ന് വിശ്വസിപ്പിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കള്‍ പോലീസിന് നല്കിയ പരാതിയിലുള്ളത്. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
Content Highlights: 12-Year-Old Forced to Drink Alcohol, Woman Arrested
Published: 23 Mar 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented