മല്ലപ്പള്ളി(പത്തനംതിട്ട): മാനസികവെല്ലുവിളി നേരിടുന്ന 21-കാരിയെ പീഡിപ്പിച്ച കേസില്‍ ആനിക്കാട് മണിയംകുളത്ത് സുബിന്‍ സുകുമാരനെ (37) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കിയ യുവാവ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

To advertise here,

പോലീസ് കേസെടുത്തപ്പോള്‍ പ്രതി ഒളിവില്‍പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മല്ലപ്പള്ളി പാലത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കീഴ്വായ്പൂര് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍, എഎസ്‌ഐ അന്‍സീം, സീനിയര്‍ പോലീസ് ഓഫീസര്‍ ദീപു, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, വിഷ്ണുദേവ്, അഖില്‍, സന്തോഷ്, അരുണ്‍രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.