പത്തനംതിട്ട: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 58 പേർ പ്രതികളാകും. 62 പേരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും നാലുപേർക്കെതിരേ വ്യക്തമായ വിവരങ്ങൾ കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. 58 പേരെയും അറസ്റ്റുചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു. പീഡനക്കേസിൽ തിങ്കളാഴ്ച 15 പേർ കൂടി അറസ്റ്റിലായതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 43 ആയി.
കിട്ടാനുള്ളവരിൽ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യാൻ വേണ്ടിവന്നാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു. ബാക്കി അറസ്റ്റിലാകാനുള്ളവർ പോലീസിന്റെ വലയിലാണെന്നാണ് വിവരം.ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു
പീഡനം നേരിട്ട പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ സന്ദർശിച്ചു. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്. ആശ്വാസനിധിയിൽനിന്ന് സഹായധനം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും സുനന്ദ പറഞ്ഞു.
പട്ടിക ഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ അറുപതോളംപേർ പീഡിപ്പിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി.
Content Highlights: 43 Arrested in Pathanamthitta Dalit Girl Rape Case
Published: 14 Jan 2025, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented