പാലക്കാട്: പെട്രോള്‍ വാങ്ങാനെത്തിയ സംഘം പെട്രോള്‍ പമ്പിന് തീവെയ്ക്കാന്‍ ശ്രമിച്ചു. വാണിയംകുളത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ കൊണ്ടുപോകാനുള്ള കുപ്പി നല്‍കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് മൂന്നംഗസംഘം തര്‍ക്കമുണ്ടാക്കിയത്. ഇതിനുപിന്നാലെ നിലത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.

To advertise here,

ഓട്ടോറിക്ഷയിലാണ് സംഘം പെട്രോള്‍ വാങ്ങാനെത്തിയത്. കുപ്പിയില്‍ പെട്രോള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇവരുടെ കൈവശം കുപ്പിയുണ്ടായിരുന്നില്ല. തുടര്‍ന്ന് പമ്പിന് സമീപത്തെല്ലാം കുപ്പി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഓട്ടോയിലുണ്ടായിരുന്ന കാനില്‍ പെട്രോള്‍ വാങ്ങി. തുടര്‍ന്നാണ് കുപ്പി നല്‍കേണ്ടത് ജീവനക്കാരുടെ ചുമതലയാണെന്ന് പറഞ്ഞ് ബഹളംവെച്ചത്. ജീവനക്കാരെ അസഭ്യവും പറഞ്ഞു. ഇതിനിടെ കാനില്‍നിന്ന് പെട്രോള്‍ നിലത്തേക്കൊഴിച്ച് തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പമ്പ് അധികൃതര്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.