
കുറ്റിച്ചൽ (തിരുവനന്തപുരം): 30 രൂപയ്ക്ക് പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽ കുമാറിനാണ് വെട്ടേറ്റത്. പരിക്കേറ്റ അനിലിനെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ അനിലിനോട് 30 രൂപയ്ക്ക് പെട്രോൾ അടിച്ചുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെട്രോൾ അടിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് അനിൽ പറഞ്ഞു. തുടർന്ന് ചെറിയ വാക്കുതർക്കത്തിനുശേഷം പമ്പിൽനിന്ന് മടങ്ങിപ്പോയ സംഘം, അനിൽ കുമാർ പമ്പിൽനിന്ന് ഇറങ്ങുന്ന സമയത്ത് ആക്രമിക്കുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Content Highlights: Petrol pump worker Anil Kumar attacked in Kuttichal, Thiruvananthapuram., Assailants demanded petrol for Rs 30, but the minimum limit was Rs 50., Victim is currently receiving treatment at Nedumangad Hospital., Police have launched a manhunt for the three absconding youths.
Published: 28 Sept 2026, 07:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented