പാലക്കാട്: വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അധ്യാപകനെതിരേ സ്‌കൂളിലെ കൂടുതൽ കുട്ടികളുടെ പരാതി. അധ്യാപകൻ മോശമായി പെരുമാറിയെന്ന് കൗൺസലിങ്ങിനിടെയാണ് അഞ്ച് വിദ്യാർഥികൾ തുറന്നുപറഞ്ഞത്. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എൽ. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പോലീസ് അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തു.
പീഡനത്തിനിരയായ വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാർഥികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കൗൺസലിങ്ങിന് വിധേയരാക്കുകയായിരുന്നു. സിഡബ്ല്യുസിയുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് മലമ്പുഴ എസ്‌ഐ കരീം പറഞ്ഞു.
സ്‌കൂളിൽവെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി. ഇതിനിടെ ചില കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും അധ്യാപകന്റെ ഫോണിൽ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ആദ്യഘട്ട കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികൾ അനിലിനെതിരെ ഉയർന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ കുട്ടികളെ സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയമാക്കും.
Content Highlights: Palakkad Teacher Arrested: New Allegations of Abuse Emerge from More Students
Published: 09 Jan 2026, 09:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented