
തിരുവനന്തപുരം: പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡിവൈ.എസ്.പി.ക്ക് സസ്പെൻഷൻ. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെയാണ് സസ്പെൻഡുചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.
പരാതിയുമായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ 26-കാരിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശമില്ലാതെ മനഃപൂർവം മണികണ്ഠൻ വിളിപ്പിച്ച് പരാതികേട്ടു. അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് അവരോട് അനാവശ്യ സംസാരംനടത്തി. തുടർന്ന്, ഔദ്യോഗികവാഹനത്തിൽ തൊട്ടടുത്ത ബസ്‌സ്റ്റാൻഡിൽ യുവതിയെ കൊണ്ടുവിടുകയുംചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാർ ഇത് കണ്ടിരുന്നു. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുമുണ്ട്. ഇതേത്തുടർന്നാണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമല്ലാതെത്തന്നെ വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി അവരെ കാണുന്നത് പതിവായിരുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016-ൽ പീഡനക്കേസിലെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായിട്ടുണ്ട്. മലപ്പുറത്ത് എസ്.ഐ.യായിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായും കുറ്റവാളിയുമായി ബന്ധമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം സേനയുടെ അന്തസ്സുതകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Content Highlights: Palakkad Special Branch DySP suspended for misbehaving with complainant woman
Published: 11 Sept 2024, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented