പാലക്കാട്: ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ കാറിടിപ്പിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കോയമ്പത്തൂർ രാമനാഥപുരം സുങ്കം ബൈപ്പാസ് ആർ.ജി. നഗർ സ്വദേശി ബിജുവിനെതിരെയാണ് (48) പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് മെഡിക്കൽകോളേജിന് സമീപത്താണ് സംഭവം. കാർ പാലക്കാട്ടുനിന്ന് കോയമ്പത്തൂർഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് റോഡരികിൽ നിൽക്കയായിരുന്ന രണ്ടുപേരെ ഇടിച്ചത്.
പല്ലശ്ശന സ്വദേശി നാരായണൻകുട്ടി, കാവിൽപ്പാട് സ്വദേശി സാജൻ എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി. ബിജു മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് അറസ്റ്റുചെയ്തത്.
Content Highlights: Accused Biju (48) from Coimbatore arrested for drunk driving., Incident occurred near Palakkad Medical College., Two pedestrians injured; one moved to Thrissur Medical College., Police charged the accused with attempted murder.
Published: 15 Mar 2026, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented