
വിഴിഞ്ഞം: ഓണ്‍ലൈന്‍ ആപ്പിലൂടെ കുറഞ്ഞ തുക വായ്പയെടുത്ത വെങ്ങാനൂര്‍ സ്വദേശിനിക്ക് തട്ടിപ്പുകാരുടെ ഭീഷണി.
ഓഗസ്റ്റ് 30-നാണ് യുവതി ഹീറോ പൈസ എന്ന ആപ്പിലൂടെ വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതുപ്രകാരം മൂന്നുപേരുടെ പേരുകളും ഫോണ്നമ്പറുകളുമുള്പ്പെട്ട വിശദാംശങ്ങളും രേഖകളും വായ്പ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യ ഗഡുവായി 2500 രൂപ അക്കൗണ്ടില്‍ നല്കി. അഞ്ചുദിവസത്തിനുള്ളില്‍ പലിശയടക്കം 4000 രൂപയടയ്ക്കണമെന്ന് ഹീറോ പൈസ എന്ന ആപ്പില്‍നിന്ന് സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമടച്ചു. രണ്ടാമതായി 3500 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പലിശയടക്കം 5000 അടയ്ക്കണമെന്ന് സംഘം അറിയിച്ചു.
അപകടം മനസ്സിലാക്കിയ യുവതി ഫോണില്‍നിന്ന് ലോണ്‍ ആപ്പ് നീക്കംചെയ്തു. എന്നാല്‍, ആപ്പ് സംഘം വീണ്ടും യുവതിയുടെ അക്കൗണ്ടില്‍ 5500 നിക്ഷേപിച്ചു. തുടര്‍ന്ന് പലിശയടക്കം 9500 രൂപ അടുത്ത ദിവസങ്ങളില്‍ അടയ്ക്കണമെന്ന് ലോണ്‍ ആപ്പ് സംഘം സന്ദേശവുമയച്ചു. പണമടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണമാരംഭിച്ചതായി എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു.
Content Highlights: online loan app threat against woman in vizhinjam
Published: 24 Sept 2023, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented