വടകര: വിദ്യാര്ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന സംഘം പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
അക്കൗണ്ട് എടുത്തുനല്കിയതിന്റെ പേരില്‍ വടകര താലൂക്കില്‍നിന്ന് നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അറസ്റ്റിലായ നാലുപേരില്‍ ഒരാളാണ് മറ്റുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡും തട്ടിപ്പുകാര്‍ക്ക് കൈമാറിയതെന്ന് മറുപടിയില്‍ വ്യക്തമാക്കി. നികുതിയടയ്ക്കാതെ വിദേശത്തുനിന്ന് വരുന്ന പണം പിന്വലിക്കാനാണെന്നു പറഞ്ഞാണ് ഇതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിച്ചത്. കമ്മിഷനായി 5000 രൂപ വീതം ഓരോരുത്തര്‍ക്കും നല്കി.
ഇതുപോലെ പലരും മുന്‍പ് ഇടപാട് നടത്തി കമ്മിഷന് കൈപ്പറ്റിയിരുന്നെന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ പിന്നീട് ഈ അക്കൗണ്ടിലേക്കാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു.
ഒരുമാസംമുന്പാണ് തീക്കുനി, കടമേരി, ആയഞ്ചേരി, വേളം സ്വദേശികളായ നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഓണ്‍ലൈനായി തട്ടിപ്പ് നടത്തിയ പണം ആദ്യം ഇവരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഇത്. പോലീസെത്തിയപ്പോഴാണ് തങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായി ഇവര്‍ അറിയുന്നത്. നാലുപേരെയും ഭോപാല്‍ കോടതി റിമാന്‍ഡ് ചെയ്തു.
സൈബര്‍ ഓപ്പറേഷന് വിഭാഗത്തിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്തപ്രവര്ത്തനങ്ങളിലൂടെ ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റുചെയ്ത്, തട്ടിയെടുത്ത തുക വീണ്ടെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: A group used students to open bank accounts for online financial fraud
Published: 15 Oct 2024, 08:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented