കൊച്ചി: ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ബുധനാഴ്ച കൊച്ചിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. എന്നാല്‍, ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് ഇവര്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. കേസ് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിച്ചു.
സംഭവസമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ എവിടെയെന്ന ചോദ്യത്തിന് അത് നഷ്ടപ്പെട്ടുപോയെന്ന മറുപടിയാണ് നല്‍കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷമാണ് ഇവര്‍ സി.ഐ. അനന്തലാലിനു മുമ്പാകെ ചോദ്യം ചെയ്യലിന് എത്തിയത്. ആറുമണിവരെ മാത്രമേ ചോദ്യം ചെയ്യല്‍ തുടര്‍ന്നുള്ളൂ. വെള്ളിയാഴ്ച വീണ്ടും എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ വെള്ളിയാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും അന്വേഷണ സംഘം നല്‍കി.
ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ച് പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയാണ് അഞ്ജലി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ഇവര്‍ രാവിലെ എറണാകുളം പോക്‌സോ കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും പുറത്തിറങ്ങിയ ഇവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. കോടതിയിലെത്തിയപ്പോള്‍ അഞ്ജലിക്ക് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് എത്താന്‍ േനരിട്ട് നോട്ടീസ് നല്‍കി. ഇതോടെയാണ് മൂന്നുമണിക്കു ശേഷം അന്വേഷണ സംഘത്തിനു മുന്നില്‍ ഇവരെത്തിയത്.
ഹോട്ടലില്‍ നടന്ന നിശാ പാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കം പോലീസിന്റെ കൈയിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍. കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി നേരത്തേ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ കൈപ്പറ്റിയിരുന്നില്ല.
Content Highlights: No 18 POCSO case: Probe team questions Anjali Reema Dev in Kochi
Published: 17 Mar 2022, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented