തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനോടൊപ്പം കൂട്ടിരുന്ന നളിനകുമാരി ഇന്നലെ ഉച്ചയോടു കൂടി വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങുകയായിരുന്നു. തുടർന്ന് വീടിന് പുറകിലെ പറമ്പിൽ വിറകുകൾ കൂട്ടിയശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളികുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട്. നളിന കുമാരിയും ഭർത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം. നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Content Highlights: A 67-year-old woman, Nalinakumari, from Neyyattinkara has died by suicide., She set herself on fire due to mental distress over her husband's long-term illness., The incident took place in the backyard of her house., Neyyattinkara police have registered a case of unnatural death.
Published: 03 Mar 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented