ഒല്ലൂര്‍ (തൃശ്ശൂര്‍): വിവാഹം കഴിഞ്ഞ് പിറ്റേദിവസം മുതല്‍ കാണാതായ നവവരനെ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി (37) നെയാണ് ചേറ്റുവ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ധീരജും മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവും വിവാഹിതരായത്. തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്കെന്നുപറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും സ്‌കൂട്ടറില്‍ പോയ ധീരജ് വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ചൊവാഴ്ച്ച രാവിലെ 10.15-ഓടെ ചേറ്റുവ കായലില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കിട്ടിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
Content Highlights: newly wed youth found dead in chettuva backwaters thrissur
Published: 22 Mar 2022, 04:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented