ആലപ്പുഴ: ചേര്‍ത്തലയിൽ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ ആൺസുഹൃത്തിന്റെ വീട്ടിലെ ശൗചാലയത്തില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനി ആശ(35), സുഹൃത്ത് രതീഷ്(38) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

To advertise here,

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ പോലീസിന് തോന്നിയിരുന്നു.

അതിനിടെ, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന് ആശ പറഞ്ഞിരുന്നു. എന്നാൽ, ഇത് കളവാണെന്ന് പിന്നീട് കണ്ടെത്തി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയത്. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നാണ് മൊഴി.