നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതികൾ അഭിഭാഷകർ മുഖേന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിലെ നാലുപ്രതികളും വ്യാഴാഴ്ചയാണ് ജാമ്യാപേക്ഷ നൽകിയത്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ജാമ്യത്തിനായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസ് റിപ്പോർട്ട് ലഭിച്ചശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അടുത്തയാഴ്ചയാകും ഇരുപക്ഷത്തിന്റെയും വാദം കേൾക്കുക.
കാറോടിച്ചിരുന്ന ഒന്നാംപ്രതി സുഹൈൽ, കാറിൽ ഒപ്പമുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഒന്നും രണ്ടും പ്രതികൾക്കുവേണ്ടി ഒരു അഭിഭാഷകനാണ് വാദിക്കുന്നത്. മൂന്നും നാലും പ്രതികൾക്കുവേണ്ടി വെവ്വേറെ അഭിഭാഷകരും.
ഇതിനിടെ പ്രതികളെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷ അങ്കമാലി കോടതി തള്ളി. സെൻസേഷണൽ കേസായതിനാലും സുരക്ഷ കണക്കിലെടുത്തും പ്രതികളെ മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
മിനി കൂപ്പറിന്റെ ഇ.ഡി.ആർ. ജർമനിയിലേക്ക് അയക്കും
മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തിലുൾപ്പെട്ട മിനി കൂപ്പറിന്റെ ഇവന്റ് ഡേറ്റാ റെക്കോഡർ പരിശോധനയ്ക്കായി ജർമനിയിലെ ബി.എം.ഡബ്ല്യു. ആസ്ഥാനത്തേക്ക് അയക്കുന്നു. പ്രതി സുഹൈൽ സജീവിനെതിരേയുള്ള കുറ്റപത്രം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം സാങ്കേതിക വിവരങ്ങൾ കൂടി പോലീസ് തേടുന്നത്.
വാഹനാപകടം നടക്കുന്ന സമയത്തെ 10 മുതൽ 30 സെക്കൻഡ് വരെയുള്ള വീഡിയോ ദൃശ്യം ഇ.ഡി.ആറിൽ രേഖപ്പെടുത്താറുണ്ട്. ഈ സമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്കിന്റെ ഉപയോഗം, സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയെല്ലാം ഇ.ഡി.ആറിൽ ഉണ്ടാകും. വാഹന നിർമാതാക്കൾ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ.ഡി.ആർ. പരിശോധിക്കുന്നത്.
അതിനിടെ, നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ പാലക്കാട് മണ്ണാർക്കാടുള്ള വീട്ടിലെത്തി അന്വേഷണസംഘം മൊഴിയെടുത്തു. ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Four accused in the Nedumbassery accident case filed a bail application in the District Principal Sessions Court., Angamaly court had earlier rejected their bail pleas., The Mini Cooper's Event Data Recorder (EDR) is being sent to Germany for technical analysis., Investigation team recorded statements from the family of deceased Gopika in Mannarkkad, Palakkad.
Published: 23 Oct 2026, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented