കൊച്ചി : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍ എസ് ഡി കേസില്‍ കുടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നാരായണദാസ് നിരവധി കേസുകളിലെ പ്രതി. ഹണിട്രാപ്പ്, ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പല കേസുകളിലും പോലീസിലെയും മറ്റും ഉന്നതോദ്യോഗസ്ഥനായി ചമഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
വ്യാജ ലഹരിക്കേസിൽ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാരായണദാസിന്റെ മുൻകാല കുറ്റകൃത്യങ്ങൾ പുറത്തുവരുന്നത്. 2015 ൽ തൃപ്പുണ്ണിത്തുറയിലുള്ള വ്യവസായിയുടെ കാറിൽ വ്യാജ ബ്രൗൺ ഷുഗർ വെച്ച് രണ്ട് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഇയാൾ പിടിയിലായിരുന്നു. കർണാടക പൊലീസ് എന്ന വ്യാജേനയെത്തിയാണ് ഇയാൾ വ്യവസായിയുടെ കൈയ്യിൽ നിന്ന് രണ്ടുകോടി രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ചത്. തൃപ്പുണ്ണിത്തുറയിലെ കരിങ്കൽ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. അന്നും പോലീസ് വേഷത്തിലെത്തിയാണ് ഇയാൾ പണം തട്ടിയെടുത്തത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമമെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും നാരായണ ദാസും കൂട്ടാളികളാണ്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27-നാണ് ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തി വരുന്ന ഷീല സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ എക്‌സൈസ് സംഘം 'എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍' കണ്ടെത്തിയത്. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാതെ പകച്ചുനിന്ന ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. 72 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഷീല പുറത്തിറങ്ങി. പക്ഷേ ജൂലായില്‍ പുറത്തുവന്ന രാസപരിശോധനാഫലം നെഗറ്റീവായതോടെയാണ് കേസ് ചര്‍ച്ചയായതും പുനരന്വേഷണ സാധ്യത തെളിഞ്ഞതും.
ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തി ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ബെംഗളൂരുവിലാണ് ലിവിയ താമസിക്കുന്നത്. നാരായണ ദാസിനും ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഷീല സണ്ണിയും കുടുംബവും ലിവിയക്കെതിരേ സംശയം ഉന്നയിച്ചിരുന്നു. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്.
Content Highlights: Narayana Das scams in police uniform
Published: 08 Feb 2024, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented