സുൽത്താൻബത്തേരി: മുത്തങ്ങയിൽ 28.95 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം പറമ്പിൽപീടിക കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം (31)നെയാണ് ബുധനാഴ്ച കൊങ്കഞ്ചേരിയിൽ ബത്തേരി പോലീസ് പിടികൂടിയത്. എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞദിവസം പിടിയിലായ യുവാവിനെ ബെംഗളൂരുവിലേക്ക് അയച്ചത് സജിൽ കരീമായിരുന്നു.

To advertise here,

ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻതൊടി വീട്ടിൽ കെ.എ. നവാസ് (32)നെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

സുൽത്താൻബത്തേരി: പോലീസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട. ബത്തേരി പോലീസും ലഹരിവിരുദ്ധസേനയും മുത്തങ്ങ പോലീസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 19.38 ഗ്രാം എംഡിഎംഎയുമായി റിപ്പൺ സ്വദേശി വടക്കൻവീട്ടിൽ കെ. അനസ് (21)നെ പിടികൂടി.

മൈസൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നാണ് ഇയാളെ പിടികൂടിയത്. വയനാട്ടിൽ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ബെംഗളൂരിൽനിന്ന്‌ എംഡിഎംഎ ഇയാൾ കൊണ്ടുവന്നത്. ഇയാൾക്ക് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ലഹരിക്കേസുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മെത്താഫിറ്റമിനുമായി യുവാക്കൾ പിടിയിൽ
കല്പറ്റ: മെത്താഫിറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മേപ്പാടി റിപ്പൺ പുൽപ്പാടൻ വീട്ടിൽ മുഹമ്മദ്‌ ആഷിക്ക് (22), കാപ്പൻകൊല്ലി കർപ്പൂരക്കാട് ചാക്കേരി വീട്ടിൽ സി. ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തൻപീടികയിൽ മുഹമ്മദ്‌ റാഫി (22) എന്നിവരെയാണ് കല്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ടോടെ കല്പറ്റ ആനപ്പാലത്തിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ഇവരിൽനിന്ന് 1.73 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു. കല്പറ്റ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അജലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.