തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും പോലീസ് പിടികൂടി. മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളേജ് റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് പോലീസ് പിടികൂടിയത്.
2006-ലും 2009-ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അനീഷ് വധക്കേസിലും കഴക്കൂട്ടം സുൽഫിക്കർ വധക്കേസിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ് പ്രകാരം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്. പ്രതിയെ കഴക്കൂട്ടം പോലീസിന് കൈമാറി
Content Highlights: Fugitive arrested at Thiruvananthapuram Airport after absconding abroad on bail in two murder cases. Previously involved in Anish and Sulfikar murder cases.
Published: 06 Jan 2026, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented