മുണ്ടക്കയം: ബസ്സ്റ്റാന്‍ഡിന് മുന്‍പില്‍ ദേശീയപാതയില്‍ ഒരുകൂട്ടം യുവാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

To advertise here,

ലഹരി വില്പന സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിന് പിന്നിലെന്ന് പറയുന്നു. യുവാക്കളുടെ പരാക്രമംകണ്ട് ഭയന്ന ജനങ്ങള്‍ ഓടിമാറി. ചില ഇരുചക്രവാഹനയാത്രക്കാരും സംഘര്‍ഷത്തിനിടയില്‍ അകപ്പെട്ടുപോയി. ടൗണില്‍ പോലീസിന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഏറ്റുമുട്ടല്‍ നിയന്ത്രിക്കാന്‍ വൈകി.