
തൃശ്ശൂര്‍: വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പഠന യാത്രക്കിടെ വനിത ഹൗസ് സര്‍ജനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പ്രിന്‍സിപ്പലിന് ഹൗസ് സര്ജന് പരാതി നല്‍കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. മുന്‍പ് രോഗിയുടെ വയറ്റില്‍ കത്രിക മറന്ന കേസിലും ആരോപണ വിധേയനായിരുന്നു.
Content Highlights: misconduct against woman house surgeon in thrissur medical college doctor suspended
Published: 06 Jun 2024, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented