
മറയൂര്‍: ഗവ.കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ രണ്ടുപേരെ മറയൂര്‍ പോലീസ് പിടികൂടി. കാലടി ചിറപ്പാടം ആറ്റുപറമ്പില്‍ അജിത് കുമാര്‍ (49), മറയൂര്‍ മാശിവയല്‍ സ്വദേശി മഹേഷ് (39) എന്നിവരാണ് പിടിയിലായത്.
ചന്ദനം മുറിക്കുവാന്‍ ഉപയോഗിച്ച വാളും ചന്ദനച്ചീളുകളും പോലീസ് കണ്ടെടുത്തു. ജൂണ്‍ 25-ന് രാത്രി ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന് പിന്നില്‍ നിന്നും മഹേഷും അജിത്തും ചേര്‍ന്നാണ് ചന്ദനം മുറിച്ചു കടത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 29-നാണ് ആശുപത്രി ജീവനക്കാര്‍ താഴെവീണുകിടക്കുന്ന ചന്ദന ശിഖരങ്ങള്‍ കണ്ടത്. മറയൂര്‍ പോലീസില്‍ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗുണ്ടയായ അജിത് കുമാര്‍ മൂന്ന് കൊലക്കേസുകളടക്കം 26 കേസുകളില്‍ പ്രതിയാണ്. അമ്മയ്‌ക്കൊരു മകന്‍ എന്ന സോജു എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് 2004-ല്‍ ജറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി. ഗുണ്ടയും സഹോദരി ഭര്‍ത്താവുമായിരുന്ന മൊട്ട അനിയെയും പാറശാല വിനുവിനെയും വെട്ടിക്കൊന്ന കേസിലും പ്രതിയാണ്.
മറയൂര്‍ സ്വദേശി മഹേഷ് മൂന്നാറിലെ ഒരു കൊലക്കേസില്‍ പ്രതിയാണ്.കൂടാതെ മറയൂര്‍ പോലീസില്‍ മൂന്ന് കേസും മറയൂര്‍ വനംവകുപ്പില്‍ ഒട്ടേറെ ചന്ദനകേസുകളിലും പ്രതിയാണ്. മഹേഷും അജിത്തും ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. വാള്‍ അജിത് കുമാര്‍ ആശുപത്രി വളപ്പില്‍ നിന്നും എടുത്ത് നല്‍കി. പ്രതികളെ ബുധനാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും. മറ്റ് പ്രതികളെ കണ്ടെത്തുവാനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. മറയൂര്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍.ജിജു, എസ്‌ഐ മാഹിന്‍ സലീം, ഹരികൃഷ്ണന്‍, ജിജോയ്, വിനോദ്, ബൈജു, സജുസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Two men arrested in Marayoor for stealing sandalwood from a government hospital.
Published: 02 Jul 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented