
നേമം(തിരുവനന്തപുരം): വീട് വാടകയ്‌ക്കെടുത്ത് ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. പാപ്പനംകോട് എസ്റ്റേറ്റ് ഹൈസ്‌കൂള്‍ റോഡില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഹരികുമാര്‍(50)നെയാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്. വീട്ടില്‍ നിന്നും 540 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും വാറ്റാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
വാറ്റിയ ചാരായം കുപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു ചാക്ക് ശര്‍ക്കര, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, കന്നാസുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. എക്‌സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. കുഞ്ഞുമോന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രേമനാഥന്‍, ഇന്‍സ്‌പെക്ടര്‍ ട്രെയിനികളായ ബിസ്മി, നിഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: man arrested for making illegal arrack in nemom thiruvananthapuram
Published: 01 Jun 2024, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented