ഇംഫാൽ: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ, അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോ​ഗിക വസതിയിൽനിന്ന്‌ നൂറ് മീറ്റർ മാത്രം അകലെയാണ് തീപ്പിടിത്തമുണ്ടായത്‌.

To advertise here,

ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഉടൻ തന്നെ അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. തീപ്പിടിത്തതിന് കാരണമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. 

ആരെങ്കിലും തീവെച്ചതാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ലെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. മെയ്ത്തി വിഭാ​ഗത്തിൽപ്പെട്ടവർ ഭൂരിപക്ഷമുള്ള മണിപ്പുരിലെ ജിരിബാം ജില്ലയിൽ അസം അതിർത്തിയോട് ചേർന്ന് തീപ്പിടിത്തമുണ്ടായതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.