
ലിഫ്റ്റിലെ സിസിടിവി ദൃശ്യം | Screengrab Courtesy: x.com/sagayrajp
ബെംഗളൂരു: ജോലിചെയ്യുന്ന വീട്ടിലെ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി അറസ്റ്റില്‍. കണ്ണുരു റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കെ.ആര്‍. റാഷികയുടെ വിദേശ ഇനം നായയെയാണ് വീട്ടുജോലിക്കാരിയായ പുഷ്പലത(29) കൊന്നത്.
അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റിന്റെ ചുമരിലേക്ക് വലിച്ചെറിഞ്ഞും അടിച്ചുമാണ് കൊന്നത്. കഴിഞ്ഞ ദിവസം ഇതടക്കം വീട്ടിലെ രണ്ട് നായകളെ നടത്തിക്കാനായി പുറത്ത് കൊണ്ടുപോയതിനുശേഷം തിരിച്ചു വരുമ്പോഴാണ് സംഭവം.
നടത്തിക്കുന്നതിനിടെ രണ്ട് നായകളില്‍ ഒന്ന് വാഹനമിടിച്ചു ചത്തുവെന്നായിരുന്നു പുഷ്പലത റാഷികയെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നി അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യം പരിശോധിച്ചപ്പോഴാണ് ലിഫ്റ്റിനുള്ളില്‍ നടന്ന സംഭവങ്ങള്‍ വെളിച്ചത്തുവന്നത്. റാഷികയുടെ പരാതിയില്‍ കേസെടുത്ത ബാഗലൂര്‍ പോലീസ് പുഷ്പലതയെ അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിയായ പുഷ്പലത ഒന്നര മാസം മുമ്പാണ് റാഷികയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. നായയുടെ കുര അസഹനീയമായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പുഷ്പലത പോലീസിന് മൊഴി നല്‍കി.
എന്നാല്‍ കഴിഞ്ഞിടയ്ക്ക് ഈ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് റാഷിക കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതിന്റെ പേരിലുള്ള പ്രതികാരമായിട്ടാണ് നായയെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Content Highlights: A domestic helper has been arrested in Bengaluru for brutally killing a pet dog in an apartment elevator by throwing it against the walls. The maid confessed the dog`s barking was unbearable. CCTV footage revealed the horrific incident.
Published: 04 Nov 2025, 12:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented