മധുര: മധുരയിലെ തനിഷ്‌ക് ജൂവലറിയിൽനിന്ന് കോടികളുടെ സ്വർണവും വജ്രവും കവർന്നത് അറസ്റ്റിലായ യുറ്റ്യൂബർ മീനാക്ഷിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്ന് അന്വേഷക സംഘം. മീനാക്ഷിയും സുഹൃത്ത് മുഖ്യപ്രതി നിശാന്തും അച്ഛൻ സുരേഷും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. മീനാക്ഷിയും സുരേഷും അറസ്റ്റിലായതോടെ നിശാന്തിനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
മീനാക്ഷിയും നിശാന്തും മധുരയിലെ കേളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇടയ്ക്കുവെച്ച് നിശാന്ത് പഠനം നിർത്തിയെങ്കിലും ഇരുവരും സൗഹൃദം തുടർന്നിരുന്നു. നിശാന്തും യുറ്റ്യൂബറാണ്. വീട് നിർമാണത്തിനും മറ്റുമായി മീനാക്ഷിക്ക് വൻതുക വേണ്ടിവന്നതിനെത്തുടർന്നാണ് നിശാന്ത് ജൂവലറി കവർച്ച ആസൂത്രണം ചെയ്തത്. നവംബർ 12-ന് കവർച്ചയ്ക്കുശേഷം നിശാന്ത് സ്വർണം നിറച്ച ബാഗ് അച്ഛൻ സുരേഷിനെ ഏൽപ്പിച്ച് മീനാക്ഷിയുടെ സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സുരേഷ് സ്വർണം പഴങ്കാനത്തെ വീട്ടിലാണ് ആദ്യം സൂക്ഷിച്ചത്. പിറ്റേന്ന് നിശാന്ത് സ്വർണം കൊണ്ടുപോയി. നിശാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിശാന്ത് കവർച്ച ദിവസം ഇട്ടിരുന്ന ഷൂസും കൈയുറകളും കണ്ടെത്തിയിരുന്നുവെന്ന് പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ പറഞ്ഞു.
കവർന്ന സ്വർണത്തിന്റെ ഒരുഭാഗം മാടക്കുളം ഭാഗത്താണ് നിശാന്ത് ഒളിപ്പിച്ചുവെച്ചത്. ഇക്കാര്യം മീനാക്ഷിക്ക് അറിയാമായിരുന്നു. കവർച്ച നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ഇവിടെ കൂട്ടിയിട്ട് കത്തിച്ചശേഷമാണ് നിശാന്ത് രക്ഷപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
മീനാക്ഷിയെ അറസ്റ്റുചെയ്തശേഷം മാടക്കുളത്ത് കൊണ്ടുവന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുകിലോ സ്വർണം വീണ്ടെടുത്തത്. രണ്ടാഴ്ച മുൻപ് മാത്രം ഉദ്ഘാടനം ചെയ്ത ജൂവലറിയിൽ കവർച്ച നടത്തുന്നതിന് നിശാന്ത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയിരുന്നത്. മൂന്നുതവണ ജൂവലറിയിൽ പോയി സുരക്ഷാസംവിധാനങ്ങൾ മനസ്സിലാക്കി. ഒരുതവണ ശ്രമം നടത്തിയെങ്കിലും ഉള്ളിൽ കയറാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ചു. ഒടുവിൽ നവംബർ 11-ന് രാത്രി ജൂവലറിയിൽ കയറുകയും 12-ന് വെളുപ്പിന് കോടിക്കണക്കിന് രൂപയുടെ സ്വർണവും വജ്രവുമായി ആരും കാണാതെ രക്ഷപ്പെടുകയുമായിരുന്നു.
Content Highlights: YouTuber Meenakshi and her father Suresh arrested in connection with the Madurai Tanishq jewellery heist., The robbery was masterminded by Meenakshi's college friend and fellow YouTuber Nishanth to fund her house construction., Police recovered 5 kg of stolen gold from Madakulam based on Meenakshi's confession., The accused meticulously planned the heist by visiting the newly inaugurated store thrice to study security systems.
Published: 16 Nov 2026, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented