കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ വീടിനോടു ചേർന്ന് കള്ളതോക്ക് നിർമ്മാണം. കുണ്ടുതോട്ടിൽ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിലാണ്  തൊട്ടിൽപ്പാലം പോലീസ് നടത്തിയ പരിശോധനയിൽ കള്ളത്തോക്ക് നിർമ്മിക്കുന്നതായി കണ്ടെത്തിയത്. വീട്ടിൽ നിന്നും വീടിനോട് ചേർന്ന പണിശാലയിൽ നിന്നുമായി മൂന്ന് നാടൻ തോക്കുകൾ കണ്ടെത്തി. വീട്ടിൽ ഉണ്ടായിരുന്ന ആമ്പല്ലൂർ ഉണ്ണി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

നിർമ്മാണം പൂർത്തിയായ രണ്ടു തോക്കുകളും നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കുമാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിൽ പിടികൂടിയത്.  തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് ശക്തമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.