കോഴിക്കോട്: നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി മാത്തുക്കൽ വീട്ടിൽ നിഹാദ് (20) ആണ് അറസ്റ്റിലായത്. ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിനടുത്ത് മഹിമ അപ്പാർട്ട്മെന്റിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മീഞ്ചന്ത ബൈപ്പാസിൽ കണ്ണഞ്ചേരി റോഡിന് സമീപത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ യാത്രചെയ്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിൽവെച്ച് യുവതികളോട് അപമര്യാദയായി പെരുമാറുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആരും പരാതിയുമായി വരാത്തതിനാൽ പ്രതിക്കെതിരേ മറ്റുകേസുകൾ രജിസ്റ്റർചെയ്തിട്ടില്ല. ഇയാൾ ഉപയോഗിക്കുന്ന വാഹനം മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഗണേശൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷൈജു, എസ്.സി.പി.ഒ. പി.കെ. ബിനീഷ്, സി.പി.ഒ.മാരായ ദിനിൽ, പ്രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Arrest of a 20-year-old suspect in a 2026 harassment case., Police used CCTV footage to track the suspect near Panniyankara., Suspect targeted women while riding a bike without a number plate
Published: 20 Apr 2026, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented