കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതിനൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്. ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ ഫോൺ യുവതി പോലീസിന് കൈമാറിയതായാണ് വിവരം.

To advertise here,

കഴിഞ്ഞദിവസത്തെ കേസിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെന്നാണ് റിപ്പോർട്ട്. ഡോക്ടറെ മർദിച്ചവരുമായി ബന്ധപ്പെട്ട് നടിയും നടനുമടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതിനൽകിയ ഡോക്ടർക്കെതിരേയാണ് ഇപ്പോൾ പീഡനക്കേസ് നൽകിയിരിക്കുന്നത്.

ഡോക്ടറെ മർദിച്ച കേസിൽ ഉൾപ്പെട്ട പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമായിരുന്നു കഴിഞ്ഞദിവസം എഫ്.ഐ.ആറിൽ വ്യക്തമാക്കിയത്. കേസിലെ പ്രതിയുടെ ബന്ധുവാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇൻഫോ പാർക്ക് പോലീസ് ആണ് ഡോക്ടർക്കെതിരേ പീഡനക്കേസ് എടുത്തിരിക്കുന്നത്. കടവന്ത്ര പോലീസ് ആണ് ഡോക്ടറെ മർദിച്ച സംഭവത്തിൽ താരങ്ങൾക്കെതിരേ കേസെടുത്തിരിക്കുന്നത്.