
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവെച്ച് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് പോലീസാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നും നിരോധിത ലഹരി മരുന്നായ 1013.26 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ മനോജ്, എഎസ്‌ഐ അഖിലേഷ്, പോലീസുകാരായ അഷിജിത്ത്, ദിനീഷ് എന്നിവരും പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്‌ഐ ജാക്‌സൺ ജോയി, പ്രബേഷൻ എസ്‌ഐ വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ പ്രഷിത്ത്, ദീപക്ക് കെ., എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Three suspects arrested in Pantheerankavu, Kozhikode. 26 grams of MDMA seized from the suspects' vehicle. Joint operation by Pantheerankavu police and DANSAF unit. Suspects are residents of Malappuram and Chelembra.
Published: 09 May 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented