കൊയിലാണ്ടി(കോഴിക്കോട്): സൗദിയിലെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസാണ് (31) പിടിയിലായത്. മലപ്പുറം സ്വദേശികൾ നടത്തുന്ന ജൂവലറിയിൽനിന്ന് ജീവനക്കാരായ മൂന്നുപേർ അഞ്ചുകോടി രൂപയുടെ സ്വർണം കവർന്നെന്നാണ് കേസ്.
2025 ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡുചെയ്തു. മറ്റുപ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, എസ്.ഐ. ഗിരീഷ്, എസ്.സി.പി.ഒ.മാരായ പ്രവീൺകുമാർ, കരീം, സി.പി.ഒ. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: Koyilandy police arrested a man for gold theft from a Saudi jewelry store. Rs 5 crore worth of gold stolen. Search for other accused ongoing. Read more.
Published: 22 Feb 2026, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented