
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. കോവൂർ സ്വദേശിയായ സച്ചു (21), അലൻ (21) എന്നിങ്ങനെ രണ്ട് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതിൽ സച്ചു പിടിയിലായിട്ടുണ്ട്, അലനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഒരുവർഷമായി ഈ രണ്ട് യുവാക്കളും ചേർന്ന് കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മിഠായിയും മറ്റും വാങ്ങി നൽകി പ്രലോഭിഭിച്ചാണ് സച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയിരുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.
കുഞ്ഞിനെ സച്ചു ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട ഒരു ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകിയത്. അവർ കുഞ്ഞിനെ കൗൺസിലിങ്ങിന് വിധേയയാക്കി. കുഞ്ഞിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സച്ചുവിനെതിരെ കേസെടുത്തിരിക്കുന്നത്.
അലനും ഇത്തരത്തിലാണ് കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയിരുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് സച്ചുവിനും അലനുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായി പോലീസ് അറിയിച്ചു.
Content Highlights: Two men accused of abusing a 7-year-old girl for over a year in Kadakkal, Kollam. Suspect Sachu (21) arrested; search ongoing for accomplice Alan (21). Offense committed by luring the child with sweets. Case reported to Childline by a relative after witnessing physical assault. Police have registered a case under POCSO Act.
Published: 19 Jun 2026, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented