കോഴിക്കോട്: കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രസാദും പ്രതിയായ പ്രമോദും ഒരേ വീട്ടിലായിരുന്നു താമസം.
കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തു സംബന്ധിച്ച് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും ഉത്തരവ് നിലനിൽക്കുകയും ചെയ്തിരുന്നുവെങ്കിലും തർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.
ശനിയാഴ്ച രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് മക്കളുള്ള ഈ കുടുംബത്തിലെ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. ഇവരുടെ മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ചു വർഷം മുമ്പും മരണപ്പെട്ടിരുന്നു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.
Content Highlights: In a tragic incident in Koduvally, a man was killed by his brother following a long-standing property dispute.
Published: 05 Jul 2026, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented