കൊച്ചി: നഗരമധ്യത്തിൽ പ്രതിശ്രുതവധുവിനെ ക്രൂരമായി മർദിച്ച യുവാവിനെതിരേ കേസെടുത്ത് മരട് പോലീസ്. പൂണിത്തുറ സ്വദേശി അ‌രുണിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അ‌ടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും മരട് പോലീസ് അ‌റിയിച്ചു. യുവതിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ബുധനാഴ്ച പുലർച്ചെ നാലരയോടെ വൈറ്റില ജനതാ റോഡിലാണ് സംഭവം. യുവതി നടന്നുവരുന്നതും പിന്തുടർന്നുവന്ന അ‌രുൺ യുവതിയെ ക്രൂരമായി മർദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാൾക്കൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നെങ്കിലും ഇവരെ നിലവിൽ പ്രതി ചേർത്തിട്ടില്ല.

അ‌രുണുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. അ‌നുവാദം കൂടാതെ യുവതി കൂട്ടുകാരുമായി പുറത്തുപോയതും വൈകി വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സമീപവാസികൾ അ‌റിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോൾ പെൺകുട്ടി പരാതിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് യുവതി ആശുപത്രിയിൽ അ‌ഡ്മിറ്റായ  അ‌ടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.