കൊച്ചി: കെറ്റമെലോൺ എന്ന ഡാർക്ക്‌നെറ്റ് ശൃംഖല വഴി ലഹരിവിൽപ്പന നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസൻ, സുഹൃത്ത് അരുൺ തോമസ്, ഡിയോൾ എന്നിവരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യംചെയ്തു തുടങ്ങി. പ്രതികളിൽ നിന്ന് പിടികൂടിയ കംപ്യൂട്ടർ, മൊബൈൽ ഫോണുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിച്ച പാഴ്സലുകളുടെ എണ്ണം ഉൾപ്പെടെയുള്ളവ കണ്ടെത്താൻ ശ്രമം തുടങ്ങി.
വിദേശത്തേക്ക് കെറ്റമിൻ അയച്ചതിന് പിടിയിലായ ദമ്പതിമാർ ഡാർക്ക്നെറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് നിഗമനം. ഇതിൽ വ്യക്തത വരുത്താൻ കെറ്റമീൻ കേസിൽ അറസ്റ്റിലായ ഡിയോളിനെയും ചോദ്യം ചെയ്യും.
കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയ കൂറിയറുമായി ബന്ധപ്പെട്ട അന്വേഷണമാണ് കെറ്റമെലോൺ എന്ന ഡാർക്ക് നെറ്റ് ശൃംഖലയിലെ എഡിസനിലേക്കും സുഹൃത്തിലേക്കുമെത്തിയത്. എൻസിബിയുടെ നാലുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്. 2023-ൽ കൊച്ചി വിദേശ പോസ്റ്റ് ഓഫീസിൽ പിടിച്ചെടുത്ത കെറ്റമിനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്കും ഭാര്യയിലേക്കും എത്തിത്. എൻസിബി കസ്റ്റഡിയിലുള്ള എഡിസനെയും കൂട്ടാളിയെയും ഇന്റലിജൻസ് ബ്യൂറോ (ഐബി) ചോദ്യം ചെയ്തിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ അംഗങ്ങളുമായാണ് ഇവരുടെ ഇടപാടുകൾ. ഇൗ സാഹചര്യത്തിലാണ് ഐബിയും അന്വേഷിക്കുന്നത്.
Content Highlights: kochi darknet drug cartel police investigation
Published: 10 Jul 2025, 09:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented