കൊച്ചി: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഹൈദരാബാദ് സ്വദേശിയെ കൊച്ചി കസ്റ്റംസ് പിടികൂടി. ഹൈദരാബാദ് ബാൻഡ്ലഗുഡ സ്വദേശിയായ ഷെയ്ഖ് സാവേദ് അലിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി എയർ ലങ്കൻ എയർലൈൻസിന്റെ UL 167 നമ്പർ വിമാനത്തിലാണ് ഇയാൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ഏകദേശം 1.5 കോടി രൂപ വിലവരുന്ന നാലുകിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് (ഹൈബ്രിഡ് കഞ്ചാവ്) ആണ് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇതേ വിമാനത്തിൽ തന്നെ സമാനസാഹചര്യത്തിൽ മറ്റൊരു യാത്രക്കാരനുമുണ്ട് എന്ന് വിവരം ലഭിച്ചു.
അലിയെ മയക്കുമരുന്ന് കടത്താൻ സഹാച്ച മഹാരാഷ്ട്രയിലെ കൊൽഹാപുർ സ്വദേശിയായ ശിവപ്രതാപ് ജെയ്സിങ് സങ്കപാൽ എന്ന യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: Kochi Customs arrested Hyderabad resident Sheikh Sayed Ali with drugs worth approximately 1.5 crore rupees. Around 4 kilograms of hydroponic cannabis were seized from Ali, who arrived on an Air Lanka flight from Bangkok via Colombo. Another passenger, Shivpratap Jaisingh Sankapal from Kolhapur, Maharashtra, was also arrested in connection with the drug smuggling.
Published: 29 Sept 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented