മലപ്പുറം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാപകമായ ക്രമക്കേടും അനധികൃത പണമിടപാടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്.

To advertise here,

മലപ്പുറം ജില്ലയിലെ പരിശോധനയില്‍ വിവിധ ഓഫീസുകളില്‍നിന്നായി പണവും ഓണ്‍ലൈന്‍ പണമിടപാടുകളുടെ തെളിവുകളും കണ്ടെടുത്തു. നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയില്‍ 4700 രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍പേ വഴി 1.03 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തി. 

പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസിലെ പരിശോധനയില്‍ ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്നാണ് പണം പിടിച്ചെടുത്തത്. 26,000 രൂപയാണ് ആധാരമെഴുത്തുകാരനില്‍നിന്ന് വിജിലന്‍സ് സംഘം കണ്ടെടുത്തത്.