കായംകുളം: കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും മോഷണം നടത്തിയ സംഘത്തിലെ സ്ത്രീയെ അറസ്റ്റുചെയ്തു. പല പേരുകളിൽ കേരളത്തിൽ ഉടനീളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിനി വാസുകിയാണ് അറസ്റ്റിലായത്. ദുർഗ, കാമാക്ഷി, സരസ്വതി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ബസിൽ മോഷണം നടത്തിയതിനാണ് കരീലക്കുളങ്ങര പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാവിലെ 10.45-ന് ഡാണാപ്പടി ജങ്ഷനിൽനിന്നു കരീലക്കുളങ്ങര എൽമെക്‌സ് ആശുപത്രിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ വന്നയാളുടെ പണമാണ് ഇവർ കവർന്നത്. യാത്രചെയ്തയാളുടെ ഷോൾഡർ ബാഗിന്റെ അറയിൽനിന്ന് 8,500 രൂപയാണ് മോഷ്ടിച്ചത്.
ബസുകളും ആരാധനാലയങ്ങളും ഉത്സവങ്ങളും മറ്റും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് വാസുകിയെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ വിവിധ ജില്ലകളിലായി 25-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ. കരീലക്കുളങ്ങര എസ്.എച്ച്.ഒ. പി.ജെ. നോബിൾ, അൻവർ സാദിഖ്, ശ്രീകുമാർ, അനി, സബീഷ്, ദീപക്, രഞ്ജി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Serial thief Vasuki arrested for stealing Rs 8,500 in a KSRTC bus, Accused involved in over 25 theft cases across Kerala, Operates under multiple aliases including Durga and Kamakshi, Police targeted public transport and festivals for thefts, Accused remanded by Haripad Judicial First Class Magistrate Court
Published: 31 May 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented