തിരുവനന്തപുരം: കാട്ടാക്കട കിള്ളിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
കിള്ളി കുരിശടി ജങ്ഷനിൽ അമിതവേഗതയിലെത്തിയ കാർ റോഡിലുണ്ടായിരുന്ന സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നമറ്റുവാഹനങ്ങളിലും ഇടിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ സംഘടിച്ച് വാഹനം തടയുകയായിരുന്നു.
വാഹനം തടഞ്ഞതിനെത്തുടർന്ന് കാറിലുണ്ടായിരുന്ന യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
Content Highlights: Drunk youths caused a series of vehicle collisions in Killi, Kattakada., The suspects hit multiple scooters and a utility pole, creating public panic., Local residents intervened to stop the speeding vehicle, leading to a confrontation., Police successfully took the accused into custody after managing the agitated crowd.
Published: 28 Jul 2026, 11:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented