ഉദുമ(കാസര്‍കോട്): പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി.അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിലെ പ്രതികളെ അഞ്ചുദിവസം കൂടി കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്കി. പ്രതികളായ ബാര മീത്തല്‍ മാങ്ങാട് കുളിക്കുന്ന് അണിഞ്ഞ റോഡ് ബൈത്തുല്‍ ഫാത്തിമയില്‍ പി.എം.ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (34), മുക്കൂട് ജിലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയ പള്ളിക്കടുത്ത പി.എം.അസ്നിഫ (36), മധൂര്‍ കൊല്യയിലെ ആയിഷ (43) എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ച ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് പുതിയ ഹര്‍ജി നല്‍കിയത്.
ഈ അപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജനുവരി 20-ന് പരിഗണിക്കും. അന്നുതന്നെ ജില്ലാ കോടതി നാലുപേരുടെയും ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. ഇതുവരെ എട്ടുദിവസമാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
Also Read
2023-ല്‍ നടന്ന കൃത്യമായതിനാല്‍ ഡിജിറ്റല്‍ തെളിവുകളെയാണ് അന്വേഷണ സംഘം കൂടുതല്‍ ആശ്രയിക്കുന്നത്. അതിനാല്‍ ഈ കേസില്‍ പ്രതികളായവരുടെ 1.42 ലക്ഷത്തോളം വാട്സാപ്പ് ചാറ്റുകളും ടെക്സ്റ്റ് മെസേജുകളുമാണ് പോലീസ് പരിശോധിക്കുന്നത്. ഈ പരിശോധനയുടെ ചുവടുപിടിച്ചാകും കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തത വരികയെന്ന് പോലീസ് സൂചിപ്പിച്ചു.
പ്രതികളില്‍ ചിലരുടെ ഫോണിലെ ഡേറ്റ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോണ്സണ് പറഞ്ഞു. 2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ കബറടക്കി. പിന്നീട് ബന്ധുക്കളുടെയും വീട്ടുകാരുടേതുമടക്കം 596 പവന് ആഭരണങ്ങള്‍ കാണാതാകുകയും ചെയ്തതോടെ മകന് ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്കി. ഇതേത്തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം ചെയ്യുകയായിരുന്നു.
Content Highlights: kasargod gafoor haji murder case investigation jinnumma
Published: 15 Jan 2025, 07:49 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented