കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലുമാണ് ഇരുസംഘങ്ങള്‍ തമ്മിലടിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

To advertise here,

ചെമ്മനാട്, കീഴൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുസംഘങ്ങളാണ് ആശുപത്രിയിലും പരസ്പരം ഏറ്റുമുട്ടിയത്. ഈ രണ്ടുസംഘങ്ങള്‍ തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വീണ്ടും തമ്മിലടിച്ചത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാരും രോഗികളും ആശങ്കയിലായി. ഒരുമണിക്കൂറോളം നേരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.