കാസർകോട്: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തടഞ്ഞ് വിജിലൻസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഗൂഗിൾ പേ ഇടപാടുകൾ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചെറുവത്തൂരിലായിരുന്നു പരിശോധന. അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതായും വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് ഡിവൈഎസ്‌പി വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മറ്റു ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കും. ജിഎസ്ടി സ്‌ക്വാഡിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. സ്‌പെഷ്യൽ തഹസിൽദാർ പി.വി. ശശികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

To advertise here,