
കണ്ണൂർ: സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്. അതേ ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാവിലെ 6.40-ഓടെയാണ് സംഭവം. ഇഡ്ഡലിയുടെ കൂടെ കൂടുതൽ സാമ്പാർ വേണമെന്ന് പ്രഭാതഭക്ഷണം വിളമ്പുന്ന രാമൻകുട്ടിയോട് കിരൺരാജ് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യമായ രീതിയിൽ മാത്രമേ കറി വിളമ്പാൻ പാടൂള്ളൂവെന്നാണ് നിർദേശമെന്ന് രാമൻകുട്ടി പറഞ്ഞു. അതിൽ പ്രകോപിതനായ പ്രതി പിടിച്ചുതള്ളി സ്റ്റീൽഗ്ലാസുകൊണ്ട് നെറ്റിയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടി ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി
Content Highlights: An inmate named Ramankutty was injured in Kannur Central Jail., The attack was carried out by another inmate, Kiranraj Shetty., The dispute arose during breakfast when extra sambar was denied., The victim suffered head injuries and sought treatment at the district hospital.
Published: 01 Sept 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented