കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ നടന്ന വായ്പത്തട്ടിപ്പ് കേസില്‍ മുന്‍ സെക്രട്ടറി അറസ്റ്റില്‍. മരക്കാര്‍കണ്ടി ശ്രീസാന്ദ്രത്തില്‍ എന്‍. സുനിതയെയാണ് (45) സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജമായി നിര്‍മിച്ച സേവിങ് അക്കൗണ്ടിലൂടെയും തന്റെ ബന്ധുക്കളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ തുടങ്ങിയ അക്കൗണ്ടുകളിലൂടെയുമാണ് സുനിത സംഘത്തിന്റെ പണം മാറ്റിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതിന്റെ തലേദിവസം വരെ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ക്രമക്കേട് സംബന്ധിച്ച് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ജി. സന്തോഷ് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരുപത് വര്‍ഷം മുന്‍പ് മരിച്ചവരെ പോലും ജാമ്യക്കാരായി ചേര്‍ത്ത് വായ്പത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ അംഗങ്ങളായുള്ള സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവര്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച സുനിതയെ അറസ്റ്റ് ചെയ്തത്.
അതേസമയം സുനിതയെ കൂടാതെ ഭരണസമിതി അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
സിറ്റി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനല്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ കെ.കെ. രേഷ്മ, എസ്‌ഐ രാജീവന്‍, എഎസ്‌ഐ അജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ്, സിപിഒ മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Former secretary arrested in Kannur fishermen`s co-op loan fraud case.
Published: 11 Sept 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented