കല്പറ്റ(വയനാട്): കല്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിക്ക് കുത്തേറ്റു. പൊഴുതന സ്വദേശിക്കാണ് കുത്തേറ്റത്. നുസ്രത്തിനെ ആക്രമിച്ച 19 വയസ്സുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,

ബുധനാഴ്ച പകലാണ് സംഭവം. ജീവനക്കാരിയുടെ മകനുമായി അടുപ്പത്തിലുള്ള പെൺകുട്ടിയാണ് ആക്രമണം നടത്തിയത്. സ്ഥാപനത്തിലെത്തിയ പെൺകുട്ടി ഇവരുടെ മുഖത്താണ് കുത്തിപരിക്കേൽപ്പിച്ചത്. പരിക്ക് ഗുരുതരമല്ല. മുഖത്ത് രണ്ട് തുന്നലിടേണ്ടിവന്നു. മകനും 19-കാരിയും തമ്മിലുള്ള വിവാഹത്തെ  എതിർത്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.