തിരുനെല്ലി: ഒപ്പംതാമസിച്ചിരുന്നയാളുടെ വെട്ടേറ്റ് യുവതി മരിച്ചു. പരിക്കുകളോടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്കുതാമസിക്കുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പ്രാഥമികനിഗമനം. 

To advertise here,

ഭർത്താവ് സുധീഷുമായി അകന്നുകഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (ഒൻപത്) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചിരുന്നത്. അബിനയെയും ദിലീഷിനെയും കണ്ടെത്താനായില്ല. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നി​ഗമനത്തിലാണ് പോലീസ്. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചിൽ നിലവിൽ പുരോ​ഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.