കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലെ കോണ്‍ട്രാക്ടര്‍മാരുടെയും വ്യവസായികളുടെയും ആര്‍ക്കിടെക്ടുമാരുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മൊത്തം 278 കോടിരൂപയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു. കഴിഞ്ഞ മൂന്നുദിവസങ്ങളായാണ് കോഴിക്കോട് ആദായനികുതിവകുപ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. രൂപ, വിദേശപണം, പൊന്ന് എന്നിവയുള്‍പ്പെടെയാണ് ഇത്രയും അനധികൃതസമ്പാദ്യം കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്. മഞ്ചേരിയിലെ കെട്ടിടനിര്‍മാണ സ്ഥാപനയുടമയുടെ വീട്ടില്‍നിന്ന് 16 കോടിരൂപയാണ് കണ്ടെത്തിയത്. വീട്ടിലെ മുറിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കോഴിക്കോട്ടും ബെംഗളൂരുവിലും എറണാകുളത്തും ശാഖകളുള്ള ആര്‍ക്കിടെക്ട് കമ്പനിയുടമകളുടെ ഓഫീസുകളിലായിരുന്നു റെയ്ഡ്.
ബെംഗളൂരുവിലെ ഓഫീസില്‍നിന്ന് ഒരുകോടി രൂപയും ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും ആദായനികുതി അടച്ചതിലെ ക്രമക്കേടുകളും കണ്ടെത്തി.
കോഴിക്കോട്ടെ കരാറുകാരായ രണ്ടുപേരുടെ വീടുകളിലും പരിശോധന നടത്തി. ഒരാളുടെ വീട്ടില്‍നിന്ന് 28 ലക്ഷം രൂപയും നാലുകോടി രൂപ സഹകരണബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തി. മറ്റൊരാളുടെ വീട്ടില്‍നിന്ന് ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വില്‍പ്പന നടത്തിയപ്പോള്‍ യഥാര്‍ഥവില കാണിക്കാത്തതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. വിദേശത്ത് സ്ഥലംവാങ്ങിയതുമായും ആദായനികുതി അടയ്ക്കാത്തതുമായ രേഖകളും കണ്ടെടുത്തിരുന്നു. രേഖകളില്ലാതെ പണം സൂക്ഷിച്ച ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആദായനികുതി അഡീഷണല്‍ കമ്മിഷണര്‍ ആര്‍. രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സനില്‍ശിവദാസ്, ഷെരീഫ് റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Content Highlights: income tax raid in various contractors industrialists and architects home
Published: 17 Dec 2023, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented