തിരുവമ്പാടി: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ അനധികൃത ഖനനം നടത്തിയതിന് പള്ളിവികാരിക്കും താമരശ്ശേരി ബിഷപ്പിനും 23,53,013 രൂപ പിഴചുമത്തി ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഏപ്രില്‍ മുപ്പതിനകം പിഴയൊടുക്കാനാണ് ബിഷപ്പ് മാര്‍ റെമീജിയോസ് പോള്‍ ഇഞ്ചനാനിയില്‍, ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാദര്‍ മാത്യു തെക്കെടിയില്‍ എന്നിവര്‍ക്കയച്ച നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
താമരശ്ശേരി രൂപതയ്ക്കുകീഴിലുള്ള കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിക്കുകീഴിലെ സ്ഥലത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷന്‍ സെക്രട്ടറി എം.എല്‍. ജോര്‍ജ്, വിന്‍സെന്റ് മാത്യു എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രണ്ടുമാസത്തിനകം നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ പിഴനടപടിയെന്നും നിയമപരമായ തുടര്‍നടപടിക്ക് വിഷയം പരിഗണിക്കുന്ന കോടതിയെത്തന്നെ സമീപിക്കുമെന്നും താമരശ്ശേരി രൂപതാ വക്താവ് അറിയിച്ചു. പള്ളിയെയും രൂപതയെയും അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ച് കെട്ടിച്ചമച്ച ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ഇടവകയിലെ കെട്ടിടങ്ങളുടെ പ്രവൃത്തിക്കായി നിയമപരമായി അനുവാദം വാങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയതെന്നും വക്താവ് പറഞ്ഞു.
ബിഷപ്പിന് പങ്കില്ല -ഇടവക ജാഗ്രതാസമിതി
തിരുവമ്പാടി: കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയുടെ അധീനതയില്‍ കരിങ്കല്‍ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് യാതൊരുബന്ധവുമില്ലെന്ന് പുഷ്പഗിരി ഇടവക ജാഗ്രതാസമിതി പ്രസിഡന്റ് പി.യു. മാത്യു, സെക്രട്ടറി തോമസ് എന്നിവര്‍ വ്യക്തമാക്കി.
ജില്ലാ ജിയോളജിസ്റ്റ് കരിങ്കല്‍ഖനനം സംബന്ധിച്ച് നിര്‍ദേശിച്ചിരിക്കുന്ന പിഴ തുകയും അതിന്റെ ഖനന അളവും കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ അല്ല. ഇക്കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. പള്ളിയുടെ ഉടമസ്ഥയില്‍ 2018-വരെ ഉണ്ടായിരുന്ന സ്ഥലത്ത് പള്ളിയുടെയും സ്‌കൂളിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നിര്‍മാണത്തിനാണ് പാറ ഖനനംചെയ്യാന്‍ തീരുമാനിച്ചത്.
പാറപൊട്ടിച്ചതിന്റെ അനുബന്ധരേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതാണ്. അനധികൃത ക്വാറി ഖനനം നടത്തിയെന്നത് തെറ്റായപ്രചരണമാണ് -പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: illegal quarry mining penalty notice for thamarassery bishop and priest
Published: 23 Apr 2022, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented