കൊച്ചി: ആലപ്പുഴ നൂറനാട് യുവാക്കളെ പോലീസ് കള്ളക്കേസില്‍ കുടുക്കിയ സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി. ജാമ്യം ലഭിക്കാതിരിക്കാന്‍ ഒരു കുറ്റം ചുമത്തുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കലാണ്. സംഭവത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഇനി ബുധനാഴ്ച പരിഗണിക്കും. 

To advertise here,

സിവില്‍ കേസിന്റെ പേരില്‍ നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാക്കള്‍ക്കെതിരേയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തത്. യുവാക്കള്‍ പോലീസിനെ കൈയേറ്റം ചെയ്‌തെന്നായിരുന്നു പോലീസിന്റെ വിശദീകരണം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാക്കള്‍ക്ക് ജാമ്യം നിഷേധിക്കുകയും ജയിലിലാവുകയും ചെയ്തു. 

എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് കള്ളക്കേസെടുത്തെന്നായിരുന്നു യുവാക്കളുടെ വാദം. ഇതിന് തെളിവായി പോലീസ് സ്‌റ്റേഷനില്‍നിന്ന് റെക്കോഡ് ചെയ്ത ചില വീഡിയോകളും ഇവര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവായ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. 

Content Highlights: highcourt against nooranadu police fake case controversy